ശ്രീകോവില്‍ സമര്‍പ്പണവും അഷ്ടബന്ധനവീകരണ കലശവും

Tuesday 27 June 2017 9:10 pm IST

പള്ളിപ്പുറം: വെള്ളിമുറ്റം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണവും അഷ്ടബന്ധനവീകരണ കലശവും ഇന്ന് ആരംഭിക്കും. പന്തളം വലിയകോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന ആരംഭിച്ച വിഗ്രഹജ്യോതിപ്രയാണം ഇന്ന് വൈകിട്ട് നാലിന് കളത്തില്‍ തിരുഐരാണിക്കുളം ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഏഴിന് സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ അദ്ധ്യക്ഷനാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കലശമണ്ഡപം സമര്‍പ്പിക്കും. തന്ത്രി പുലിയന്നൂര്‍മന വാസുദേവന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ജൂലൈ രണ്ടിന് വൈകിട്ട് ഏഴിന് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം. അഞ്ചിന് രാവിലെ 10 ന് പുനപ്രതിഷ്ഠ. വൈകിട്ട് ശ്രീകോവില്‍ സമര്‍പ്പണ സമ്മേളനം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ദയാനന്ദസരസ്വതി ശ്രീകോവില്‍ സമര്‍പ്പണം നിര്‍വഹിക്കും. എട്ടിന് വൈകിട്ട് ഏഴിന് ഉത്സവത്തിന് കൊടിയേറും. 15 ന് ആറാട്ടോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.