വാഹനാപകടം: 5 പേര്‍ക്ക് പരിക്ക്

Tuesday 27 June 2017 9:11 pm IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരത്തില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുറ്റപ്പുഴ കിഴക്കന്‍മുത്തൂര്‍ കൊച്ചുമല, രാജേഷ് ഭവനില്‍ വസുകുമാര്‍ (62), ഭാര്യ ജയ (50), മകന്‍ രാജേഷ് (32), രാജി (32), ചെറുമകള്‍ അക്ഷിത (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.45ന് ചെങ്ങന്നൂര്‍ നഗരത്തില്‍ എസ്ബിഐയ്ക്ക് മുന്‍പിലായിരുന്നു അപകടം. കോട്ട-കാരിത്തോട്ട, ഇലവുംതിട്ടവഴി പത്തനംതിട്ടയ്ക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനിടയില്‍ എതിരെവന്ന കാര്‍ ബസിന്റെ മുന്‍ ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.