ദുബായ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി ട്വന്റി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയുടെ ലെഗ് സ്പിന്നര്‍ ഇംറാന്‍ താഹിറിനെ പിന്തളളി പാക്കിസ്ഥാന്റെ ഓള് റൗണ്ടര്‍ ഇമാദ് വാസിം ഒന്നാം സ്ഥാനത്തെത്തി. വാസിമിന് 780 പോയിന്റുണ്ട്. ബുംറയ്ക്ക് 764 പോയിന്റും.
ബാറ്റ്സ്മാന്മാരില് കോഹ്ലി , ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി.ഓള് റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനവും ഓസ് ല്രേിയയുടെ ഗ്ലെന്‍ മാക്സ്വെല് രണ്ടാം സ്ഥാനവും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി മൂന്നാം സ്ഥാനവും നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: