തൃശൂര്‍: മണ്ണുത്തി-വടക്കുംചേരിനാഷണല് ഹൈവേ പണി നിര്‍ത്തി വച്ച് വെളളക്കെട്ട്, സര്‍വ്വീസ് റോഡിലെ ചതിക്കുഴികള്‍, കാനകള്‍ ബന്ധിപ്പിക്കുന്ന ജോലികള്‍, സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കല്‍ എന്നിവ യുദ്ധക്കാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കെ.രാജന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു.
പണി അഞ്ചു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. എന്‍.എച്ച്.ഡി.പി ഡെപ്യൂട്ടി കളക്ടര്‍ എ.ഷാനവാസിനെയും ഒല്ലൂര്‍ സി.ഐ കെ.കെ.സജീവിനെയും യോഗം ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: