തൃപ്രയാര്‍: തൃപ്രയാറില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. തൃപ്രയാര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ഓഫീസിന് സമീപം കിഴക്കേപാട്ട് ശശിയുടെ ഓടു മേഞ്ഞ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കാലവര്‍ഷം ശക്തമായതോടെ ശശിയുടെ വെട്ടുകല്ലില്‍ തീര്‍ത്ത വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കൂടാതെ വീടിന്റെ ചുമരില്‍ വിള്ളലും രൂപപ്പെട്ടതോടെ ശശിയും കുടുംബവും മൂന്ന് ദിവസം മുന്‍പ് നാട്ടിക എസ്.എന്‍. കോളേജിന് സമീപത്തെ വാടക വീട്ടിലേക്ക് താമസം മാറി. ഇതിനിടെയാണ് ശക്തമായ കാറ്റില്‍ വീട് പൂര്‍ണമായും നിലംപൊത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: