വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

Tuesday 27 June 2017 9:45 pm IST

ഇരിങ്ങാലക്കുട: സ്‌കൂള്‍ വിട്ടുപോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കരൂപ്പടന്ന കടലായി അറയ്ക്കല്‍ കരിം (57)നെയാണ് എസ്.ഐ കെ.എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവറായ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ നേരത്തേയും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ അരുണ്‍ സൈമണ്‍, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.