മൂലമറ്റം: ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മരം കടപുഴകി വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ തുമ്പിച്ചിക്ക് സമീപം ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.
കുളമാവിന് സമീപം കരപ്പിലങ്ങാട് ഈട്ടിക്കല്‍ ഗോപാലന്(52) നാണ് പരിക്കറ്റത്. കുളമാവില്‍ നിന്നും മൂലമറ്റത്തിന് വരും വഴിയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഗോപാലനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
കുളമാവ് പോലീസ് സ്റ്റേഷന് സമീപത്തും മരം വീണ് ഏതാനും സമയത്തേക്ക് വഴി തടസ്സപ്പെട്ടിരുന്നു. അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മരം വെട്ടി നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: