സേവാഭാരതി പ്രതിരോധ മരുന്ന് വിതരണം നടത്തി

Tuesday 27 June 2017 9:50 pm IST

കോട്ടയം: കുറിച്ചി ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി എ. വിജയശങ്കരന്‍, ജില്ലാ സേവാപ്രമുഖ് ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. ചങ്ങനാശേരി, കറുകച്ചാല്‍, പാമ്പാടി, പുതുപ്പള്ളി, കോട്ടയം മേഖലകളിലെ 30 പഞ്ചായത്ത് കേന്ദ്രീകരിച്ച് 30,000 വീടുകളില്‍ പ്രതിരോധ മരുന്ന് എത്തിക്കുമെന്ന് സേവാപ്രമുഖ് രാജേഷ് അറിയിച്ചു. പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്ന ജില്ലയില്‍ ഉടനീളം 200 കേന്ദ്രങ്ങളില്‍ ശുചീകരണവും ബോധവത്ക്കരണ ക്ലാസും നടത്തുമെന്നും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.