കനത്ത മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു

Tuesday 27 June 2017 10:00 pm IST

ചെറുപുഴ: കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു വീട് ഭാഗികമായി തകര്‍ന്നു. കോലുവള്ളിയിലെ കാണിക്കാരന്‍ ഓമനാ രാജന്റെ കോണ്‍ക്രിറ്റ് വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. വീട്ടിനു മുകള്‍ ഭാഗത്ത് കരിങ്കല്ല് കൊണ്ടു നിര്‍മിച്ച സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കരിങ്കല്ല് വീണതിനെ തുടര്‍ന്ന് വീടിനു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മഴ ശക്തമായാല്‍ അവശേഷിച്ചിരിക്കുന്ന ഭിത്തി കൂടി തകര്‍ന്നു വീഴാനുള്ള സാധ്യതയുണ്ട്. പഞ്ചായത്തംഗം മനോജ് വടക്കന്‍ അപകടത്തില്‍ പെട്ട വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.