കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ദുര്‍ബല വിഭാഗങ്ങളിലേക്ക് എത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു: ഒബിസി മോര്‍ച്ച

Tuesday 27 June 2017 10:01 pm IST

ചക്കരക്കല്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ ദുര്‍ബല വിഭാഗങ്ങളിലേക്ക് എത്താതിരിക്കാന്‍ കേരളത്തില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഒ.ബി.സി മോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് ആരോപിച്ചു.ബിജെപി ഒബിസി മോര്‍ച്ച ധര്‍മ്മടം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദഘാടനം ചെയ്ത് സംസകാരിക്കയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പേര് മാറ്റി സംസ്ഥാന പദ്ധതികളാക്കി ഗുണഭോക്താക്കളെ വിഭാഗീയമായി തരം തിരിക്കുന്ന നാണംകെട്ട കളിയാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ അന്യായങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിക്കുന്നതിന് ആവിശ്യമായ പരിപാടികള്‍ ഒബിസി മോര്‍ച്ച ഏറ്റെടുത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ.പി ഹരീഷ് ബാബു അദ്യക്ഷത വഹിച്ചു. ആര്‍.കെ.ഗിരിധരന്‍, എ.ജിനചന്ദ്രന്‍, കെ.വി.രവീന്ദ്രന്‍, പ്രജിത്ത് കണ്ണാടിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച ധര്‍മ്മടം മണ്ഡലം പുതിയ ഭാരവാഹികളായി രവീന്ദ്രന്‍ പൂങ്കാവ് (പ്രസിഡണ്ട്), സജീവന്‍ ചബാട്, പുരുഷോത്തമന്‍ മേലൂര്‍ (വൈസ്: പ്രസിഡണ്ടുമാര്‍), പ്രജിത്ത് കണ്ണാടിച്ചാല്‍ (ജന:ക്രെട്ടറി), സന്തോഷ് മുഴപ്പിലങ്ങാട്, ജിതേഷ് അഞ്ചരക്കണ്ടി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.