കിയാല്‍ ഉേദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി

Tuesday 27 June 2017 10:01 pm IST

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള കമ്പനി എംഡിയായി ചുമതലയേറ്റ പി.ബാലകിരണ്‍ ഐഎഎസ് പദ്ധതി പ്രദേശം സന്ദര്‍ശിച്ച് കിയാല്‍ ഉേദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹം കിയാല്‍ ഓഫീസും പദ്ധതി പ്രദേശവും സന്ദര്‍ശിച്ചത്. എത്രയും പെട്ടെന്ന് സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലായിരം മീറ്റര്‍ റണ്‍വേ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനായി ഘട്ടഘട്ടമായി സ്ഥലം ഏറ്റെടുക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനിടെ പുനരധിവാസക്കാരും ജോലി ലഭിക്കേണ്ട പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തവരും എംഡിയുമായി ചര്‍ച്ച നടത്തി. ഇവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കളക്ടര്‍ ആയിരിക്കെ വിമാനത്താവള പ്രവൃത്തിക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം കിയാല്‍ ഡയറക്ടറായി വീണ്ടും കണ്ണൂരിലെത്തിയ സന്തോഷത്തിലാണ് നാട്ടുകാര്‍ .കിയാല്‍ ഉേദ്യാഗസ്ഥരായ എ.അജയകുമാര്‍, സന്തോഷ് കുമാര്‍, ശ്രീകുമാര്‍ ,പ്രേംകുമാര്‍, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പദ്ധതി പ്രദേശം കണ്ട എം.ഡി.പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.