റോഡ് ഗതാഗത യോഗ്യമാക്കി

Tuesday 27 June 2017 9:58 pm IST

വിജയപുരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മൈലപ്പള്ളി-മുണ്ടിമാലി റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. ബോബി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടികളായ എലിസബത്ത് സക്കറിയ, ആര്യാ അജേഷ്, കരാറുകാരന്‍ ജോമു എന്നിവരെ ആദരിച്ചു. ടി.ടി. ശശീന്ദ്രനാഥ്, ബോബി ഏലിയാസ്, ലളിത സുരേഷ് ബാബു, ഫാ. സക്കറിയ മൈലപ്പള്ളി, ലീലാമ്മ രാജന്‍, ടോമി സെബാസ്റ്റിയന്‍, ബെന്നി, ഗോപന്‍, ശ്രീധരന്‍ നായര്‍, ലിങ്കണ്‍, ടി.ഡി. ശാന്തി, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.