കോട്ടയം: കനത്തമഴയും ഗതാഗത കുരുക്കും മൂലം കോട്ടയം നഗരം നിശ്ചലമായി. കോടിമതയില്‍ വാഹനങ്ങള്‍ ഏറെ സമയം അനങ്ങാതെ കിടന്നു. ഇതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം നിശ്ചലമായി. ചൊവ്വാഴ്ച രാവിലെയാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. കോടിമതപാലം കടക്കാനാണ് വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയത്. ഇത് മൂലം എംസി റോഡില്‍ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കുരുക്കഴിയ്ക്കാന്‍ ട്രാഫിക് പോലീസ് ഇല്ലാതെയിരുന്നത് ഗതാഗതം താറുമാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: