അടിയന്തരാവസ്ഥയുടെ 42ാം വാര്‍ഷികം ഇന്ന്‌

Tuesday 27 June 2017 10:09 pm IST

പാലക്കാട്: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയുടെ 42ാം വാര്‍ഷികം ഇന്നാചരിക്കും. വൈകിട്ട് മൂന്നിന് കദളീവനം ഹാളില്‍ നടക്കുന്ന പരിപാടി ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ.നിവേദിത, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സമിതി അംഗം എ.പി.ഭരത്കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ വി.ബാലകൃഷ്ണപണിക്കര്‍, ജനറല്‍ കണ്‍വീനര്‍ എം.മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനമേറ്റവരെ ആദരിക്കുകയും പുതുതലമുറക്ക് അവരെ പരിചയപ്പെടുത്തുക കൂടിയാണ് പരിപാടി ഉദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ കരാള ഹസ്തത്തില്‍പ്പെട്ട് ജീവത്യാഗം ചെയ്തവരും ഇന്നും അതിന്റെ യാതനഅനുഭവിക്കുന്നവരുടെയും ഓര്‍മകള്‍ മറക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.