സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു

Wednesday 28 June 2017 8:03 am IST

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാ്റ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം.വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയില്‍ കൂടിയുള്ള യാത്ര പരിമിതപ്പെടുത്തണം. മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815 കാസര്‍കോഡ്: 9496419781, 0499-4257700, കണ്ണൂര്‍: 9447016601, 04972713266, വയനാട്: 9447525745, 04936-204151, കോഴിക്കോട്: 8547950763, 0495-2371002, മലപ്പുറം: 9605073974, 0483-2736320, പാലക്കാട്: 9847864766, 0491-2505309, തൃശൂര്‍: 9446141656, 04872362424, എറണാകുളം: 9744091291, 0484-2423513, ഇടുക്കി: 9446151657, 0486-2233111, കോട്ടയം: 9446052429, 0481-2562201, ആലപ്പുഴ: 9496548165, 0477-2238630, പത്തനംതിട്ട: 9946022317, 0468-2322515, കൊല്ലം: 9061346417, 0474-2794002, തിരുവനന്തപുരം: 9495588736, 0471-2730045.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.