ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി

Wednesday 28 June 2017 11:14 am IST

  തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ഡിജിപി ടി.പി.സെന്‍കുമാര്‍ ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് ബെഹ്‌റയുടെ നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് ബെഹ്‌റ. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം എടുത്തിട്ടില്ല. ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സെലക്ഷന്‍ സമിതി കഴിഞ്ഞദിവസം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ തന്നെ വീണ്ടും പോലീസ് മേധാവിയാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. സ്ത്രീ സുരക്ഷ അടക്കം താന്‍ മുമ്പ് തുടങ്ങിവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.