ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ ലോക്സഭാ സെക്രട്ടറി ജനറലിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്എന്നിവര്‍ മീരാകുമാറിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ എന്‍സിപി നേതാവ് ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രീന്, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, സിദ്ധരാമയ്യ, നാരായണ സ്വാമി തുടങ്ങി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 20ന് പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനം ഒഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: