കണ്ണൂര്‍: അടിയന്തിരാവസ്ഥുടെ 42-ാം വാര്‍ഷികം അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം വിവിധ പരിപാടികളോടെ ജനാധിപത്യ സംരക്ഷണ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി 30 ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി പുതിുയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ലോക സംഘര്‍ഷസമിതി സംസ്ഥാന കണ്‍വീനറുമായിരുന്ന കെ.രാമന്‍പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അധ്യക്ഷത വഹിക്കും. സംസ്ഥാന രക്ഷാധികാരി വൈക്കം ഗോപകുമാര്‍, പ്രസിഡണ്ട് എം.രാജശേഖരപ്പണിക്കര്‍, ജനറല്‍ സെക്രട്ടറി ആര്.മോഹനന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ അടിയന്തിരാവസ്ഥയില്‍ ജയില്വാസമനുഷ്ഠിച്ചവരും ക്രൂര പീഡനങ്ങള്‍ക്കിരയായവരും പങ്കെടുക്കും. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കമെന്ന് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: