കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കം

Wednesday 28 June 2017 6:11 pm IST

ജമ്മു: കനത്ത സുരക്ഷാ സംവിധാനങ്ങളോടെ അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള ആദ്യ സംഘം ജമ്മുവില്‍ നിന്ന് യാത്രതിരിച്ചു. 2,280 തീര്‍ത്ഥാടകരാണ് ആദ്യസംഘത്തിലുള്ളത്. കേന്ദ്ര ടൂറിസം മന്ത്രി പ്രിയ സേത്തി, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി ഡോ. നിര്‍മ്മല്‍ സിങ് എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 72 വാഹനങ്ങളിലായാണ് യാത്ര. 1,811 പുരുഷന്‍മാര്‍, 422 വനിതകള്‍, 47 സന്യാസിമാര്‍ സംഘത്തിലുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉപഗ്രഹ ട്രാക്കിങ് സംവിധാനം, ജാമറുകള്‍, ബുള്ളറ്റ് പ്രൂഫ് ബങ്കറുകള്‍, ഡോഗ് സ്‌ക്വാഡ്, ദ്രുതകര്‍മ്മ സേന, സിആര്‍പിഎഫ്, കരസേന, ബിഎസ്എഫ്, പോലീസ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ട്. ഏകദേശം 40,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പമുണ്ടാകും. സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളിയെന്ന് സിആര്‍പിഎഫ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. 100-150 തീര്‍ത്ഥാടകര്‍ക്ക് 100 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീതമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.