കൊച്ചി: സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 22,000 രൂപയിലെത്തി. ഗ്രാമിനു 15 രൂപ വര്‍ധിച്ച് 2,750 രൂപയിലാണു വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവു രേഖപ്പെടുത്തി. ഔണ്‍സിനു 4.88 ഡോളര്‍ താഴ്ന്ന് 1,577.95 ഡോളറിലെത്തി.
ജൂണ്‍ രണ്ടിനാണു പവന് വില ആദ്യമായി 22,000 രൂപ മറികടന്നത്. തുടര്‍ന്നു വില 21,000 രൂപയിലേക്കു താഴുകയും പിന്നീടു ഉയരുകയും ചെയ്യുന്ന പ്രവണതയാണു വിപണിയിലുണ്ടായത്. 22,360 രൂപയാണു പവനു രേഖപ്പെടുത്തിയ റെക്കോഡ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: