പനി പടരുന്നു. പ്രതിരോധമരുന്നില്ലെന്ന് ഹോമിയോയും-ആയൂര്‍വ്വേദവും

Wednesday 28 June 2017 7:11 pm IST

കൊച്ചി: മഴക്കാല പനി പ്രതിരോധ പ്രവര്‍ത്തനത്തിന് സാധരണയായി നല്‍കാറുള്ള പ്രതിരോധ ഔഷധങ്ങള്‍ ഹോമിയോയിലും ആയൂര്‍വ്വേധത്തിലും എത്തിച്ചിട്ടില്ലെന്ന് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. രോഗികള്‍ക്ക് പുറത്തേക്ക് മരുന്നെഴുതി നല്‍കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ മരുന്നില്ലെന്ന് കാണിച്ച് കത്തെഴുതുകയും, ആവശ്യ മരുന്നുകളുടെ ലിസ്റ്റും മേലധികാരികള്‍ക്ക്് എത്തിക്കുകയും ചെയ്തിരുന്നു. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററുകളുടെ പ്രവര്‍ത്തനമാണ് ഏറെ അവതാളത്തിലായത്. ഹോമിയോ മരുന്ന്പുരട്ടി നല്‍കേണ്ട മധുരഗുളികകള്‍ പോലും ആശുപത്രിയിലില്ല. അതു കൊണ്ട് സ്‌റ്റോക്കുള്ള മരുന്നുകള്‍ നല്‍കുമ്പോള്‍ രോഗികളോട് കുപ്പികളില്‍ തരുന്ന മരുന്ന് ചൂട് വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. പനിക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ആയുര്‍വ്വദത്തിലാണ് ഉള്ളതെങ്കിലും സര്‍ക്കാര്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ മരുന്ന് നല്‍കുന്നതിന് സ്‌റ്റോക്ക് ലഭ്യമാക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ മരുന്നുകള്‍ക്ക് ഇത്ര പ്രയാസം നേരിട്ടിട്ടില്ലെന്നും പരാതിയുണ്ട്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍കാണിക്കുന്ന അവഗണന പനി പടര്‍ന്ന് പിടിക്കുന്നതിന് ഇടയാക്കിയെന്നും അഭിപ്രായം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.