ആലപ്പുഴ: തീരദേശ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിലും തീരദേശ പൊലീസ് സ്റ്റേഷന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അര്‍ത്തുങ്കല്‍ ഉള്‍പ്പടെ അഞ്ചു തീരദേശ പൊലീസ് സ്റ്റേഷനുകളാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ബാക്കി അഞ്ചെണ്ണം ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അര്‍ഹരായ മല്‍സ്യതൊഴിലാളികളുടെ കാര്യം പ്രത്യേകം പരിഗണിച്ച് പരിഹാരം കണ്ടെത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി പി.തിലോത്തമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: