മുട്ടം: ശക്തമായ മഴയ്ക്ക് ഇന്നലെ ശമനമുണ്ടായി.മലങ്കര അണക്കെട്ടിന്റെ തുറന്ന നാല് ഷട്ടറുകളില്‍ 3 എണ്ണം അടച്ചു. ഒരു ഷര്‍ട്ടര്‍ 20 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ പകല്‍ കാര്യമായി മഴ പെയ്തില്ല .ഇന്നലെ രാവിലെ 7 മണിയോടെ ശക്തമായ മഴ പെയ്തു. പിന്നീട് പകല്‍ മഴ മാറി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 40. 66 മീറ്റര്‍ വെള്ളമാണ് മലങ്കര ഡാമിലുള്ളത്.മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഉടനെ ഡാമിന്റെ ഷര്‍ട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: