കേരള സഹകരണ ബാങ്ക് റിപ്പോര്‍ട്ടിന് അംഗീകാരം

Wednesday 28 June 2017 8:29 pm IST

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കാനുള്ള ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന പ്രൊഫ.എം.എസ്. ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഏപ്രില്‍ 28നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് എന്നിവയുടെ അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ശുപാര്‍ശകള്‍ക്ക് പ്രായോഗിക രൂപം നല്‍കാന്‍ നബാര്‍ഡിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥ് ചെയര്‍മാനായി കര്‍മസമിതി രൂപീകരിച്ചു. കേരള സഹകരണ ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതാകും. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രണ്ട് തട്ട് മാത്രമേ ഉണ്ടാകു. സഹകരണ മേഖലയിലെ മിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേരള ബാങ്ക് രൂപീകൃതമായാല്‍ കഴിയും. അതോടെ വായ്പാ-നിക്ഷേപ അനുപാതം ഉയരും. വായ്പാ പലിശ നിരക്ക് കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.