അടിപ്പാതക്കായി ഒറ്റയാള്‍ സമരം

Wednesday 28 June 2017 8:33 pm IST

ചാലക്കുടി: ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ജയന്‍ ജോസഫ് പട്ടത്തിന്റെ ഒറ്റയാള്‍ സമരം. കാലങ്ങളായി ചാലക്കുടിക്കാരുടെ ആവശ്യമാണ് അടിപ്പാത നിര്‍മ്മിക്കണമെന്നത്്. പതിനഞ്ചോളം പേരാണ് ഈ ജംഗ്ഷനില്‍ വിവിധ വാഹന അപകടത്തില്‍ പൊലിഞ്ഞത്. ചങ്ങല കൊണ്ട് സ്വയം ബന്ധിപ്പിച്ച് രാവിലെ പത്തിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടു. നിരവധിയാളുകള്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.