വടക്കാഞ്ചേരി: ഡിവൈഡര്‍ സ്ഥാപിക്കാത്തതുമൂലം വടക്കാഞ്ചേരി ടൗണ്‍ അപകടക്കെണിയാകുന്നു. തൃശൂര്‍ – ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി ടൗണിലാണ് ഡിവൈഡര്‍ ഇല്ലാത്തതുമൂലം നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്.
ഡിവൈഡറിന് പകരം നാമമാത്രമായി ഒരു കല്ലുകഷ്ണമാണ് ഇവിടെ വച്ചിരിക്കുന്നത്. യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി റോഡിന്റെ ഒരുവശത്ത് ബസുകള്‍ നിര്‍ത്തുന്നതുമൂലം എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങളെ കാണാനാകില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികളേയും കൊണ്ട് പോകുന്ന വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്.
വാഹനാപകടങ്ങള്‍ തുടരുമ്പോഴും ബന്ധപ്പെട്ട വകുപ്പിന്റെ നിസംഗതയില്‍ പരാതി വ്യാപകമാണ്. ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: