കണ്ണൂര്‍: നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്ന പ്ലസ്ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചവും ഉണ്ടായിരിക്കണം. പ്രായ പരിധി 40 വയസ്സ്. വിശദ വിവരങ്ങളും മാതൃകാ അപേക്ഷാ ഫോറവും കണ്ണൂര്‍ കോര്പ്പറേഷന് കുടുംബശ്രീ സി ഡി എസ്സ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ജൂലായ് 5ന് വൈകീട്ട് 5 മണിക്ക് മുമ്പ് ജില്ലാമിഷന് കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന് ഓഫീസ്, ആര് പി കോംപ്ലക്സ്, നിയര്‍ അശോക ഹോസ്പിറ്റല്‍, തെക്കിബസാര്‍, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080.
പ്രതികരിക്കാൻ ഇവിടെ എഴുതുക: