സാംഗ് & ഡ്രാമ ഡിവിഷന്‍: കലാകാരന്‍മാര്‍ക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം

Wednesday 28 June 2017 9:10 pm IST

കണ്ണൂര്‍: കേന്ദ്ര വിവര-വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മാധ്യമ യൂണിറ്റുകളിലൊന്നായ സോംഗ് & ഡ്രാമ വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കലാട്രൂപ്പുകള്‍ക്കും കലാകാരന്‍മാര്‍ക്കും അപേക്ഷിക്കാനുള്ള തീയതി ജൂലൈ 25 വരെ നീട്ടി. കേരളത്തില്‍ നിന്നുളളവര്‍ ബംഗളൂരു പ്രാദേശിക കേന്ദ്രത്തിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. നാടകം, സംഗീതം, നാടന്‍പാട്ട്, പരമ്പരാഗത നൃത്തയിനങ്ങള്‍, മായാജാലം, പാവനാടകം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 18 വയസ് പൂര്‍ത്തിയാവണം. പത്തോ അതില്‍ കൂടുതലോ കലാകാരന്‍മാര്‍ അടങ്ങിയ ടീമിന് 2000 രൂപയും പത്തില്‍ കുറഞ്ഞ ടീമിനും വ്യക്തിഗത കലാകാരന്‍മാര്‍ക്കും 1000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. എസ്‌സി-എസ്ടി, വനിതാ വിഭാഗങ്ങള്‍ക്ക് ഫീസിളവുണ്ട്. മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍. ലഭിച്ച അപേക്ഷകളില്‍ നിന്ന് വിദഗ്ധര്‍ ഉള്‍പ്പെട്ട സ്‌ക്രീനിങ്ങ് കമ്മിറ്റിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുക. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍, സോംഗ് & ഡ്രാമ ഡിവിഷന്‍, കേന്ദ്രീയ സദന്‍, എ-വിംഗ്, ഗ്രൗണ്ട് ഫ്‌ളോര്‍, ജിപിഒഎ, 17, മെയിന്‍ റോഡ്, ബ്ലോക്ക് 2, കോറമംഗല, ബംഗളൂരു 560034, കര്‍ണാടക എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ംംം.റളു.ിശര.ശി ല്‍ ലഭിക്കും. ഫോണ്‍: 080 25537993, 25502164. നാടന്‍ കലകളിലൂടെയും സംഗീതത്തിലൂടെയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുകയാണ് സോംഗ് & ഡ്രാമ ഡിവിഷന്റെ പ്രധാന പ്രവര്‍ത്തനം. മതസൗഹാര്‍ദ്ദം, ദേശീയോദ്ഗ്രഥനം, സാമൂഹ്യതിന്മകള്‍ തടയല്‍, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് ഇത് പ്രധാനമായും ശ്രദ്ധയൂന്നുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.