പാടശേഖരങ്ങളില്‍ മട വീണു; ലക്ഷങ്ങളുടെ നഷ്ടം

Wednesday 28 June 2017 9:07 pm IST

കുട്ടനാട് അയ്യനാട് പാടശേഖരത്തില്‍ മട വീണപ്പോള്‍

കുട്ടനാട്/ അമ്പലപ്പുഴ: പുളിങ്കുന്ന് കൃഷിഭവനില്‍പ്പെട്ട അയ്യനാട് പാടശേഖരത്ത് മട വീണു. ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മടവീണ് ആയിരം ഏക്കറോളം പാടശേഖരത്തെ കൃഷി നശിച്ചത്. രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങളെല്ലാം നശിച്ച നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഇതിനു മുമ്പും പലതവണ അയ്യനാട് പാടശേഖരത്ത് മട വീഴ്ചയുണ്ടായി കൃഷിനാശമുണ്ടായിട്ടുണ്ട്. കുട്ടനാട് പാക്കേജില്‍പ്പെടുത്തി ഈ പാടശേഖരത്തിലെ ബണ്ട് ബലപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ തയ്യാറായില്ല. കൃഷിയില്ലാത്ത പാടശേഖരങ്ങളിലാണ് പാക്കേജിന്റെ ഭാഗമായി പൈല്‍ ആന്‍ഡ് സ്ലാബുകള്‍ സ്ഥാപിച്ചത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ബണ്ടുകള്‍ ബലപ്പെടുത്തി രണ്ടാം കൃഷി ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വിതയ്ക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ തകഴിയില്‍ പാടത്ത് മടവീണു. ലക്ഷങ്ങളുടെ നഷ്ടം. തകഴി കുന്നുമ്മ പാടശേഖരത്താണ് ഇന്നലെ പുലര്‍ച്ചെ മട വീണത്. 125 തൂക്കുള്ള ഇവിടെ അറുപതോളം കര്‍ഷകരാണുള്ളത്. വിതയ്ക്കായി പാടശേഖരത്ത് ജോലി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി നട വീഴ്ചയുണ്ടായത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.