മുഹമ്മ: പഞ്ചായത്ത് 13-ാം വാര്‍ഡ് പുളിമൂട്ടില്‍ കോളനിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്താത്ത് മൂലം പകര്‍ച്ച വ്യാധി ഭീഷണിയില്‍.
ആരോഗ്യ വകുപ്പും പഞ്ചായത്തും പട്ടികജാതി വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയെ അവഗണിക്കുന്നതായി പരാതി. 35 കുടുംബങ്ങളാണ് ഈ കോളനിയില്‍ തിങ്ങിപാര്‍ക്കുന്നത്.
കോളനിയിലെ വീടുകളിലേയ്ക്കുള്ള പൊതുവഴിയില്‍ കാണ നിര്‍മിച്ച് സ്ലാബ് നിര്‍മ്മിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. സ്ലാബ് പൂര്‍ണ്ണമായും തകര്‍ന്ന് അപകട ഭീഷണിയിലാണ്.
കാലവര്‍ഷം കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായി. മലിന ജലം ഒഴുകിപോകാത്തത് മൂലം പകര്‍ച്ച വ്യാധി ഭീതിയിലാണ് പ്രദേശ വാസികള്‍.
കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതും ഈ കോളനിയിലാണെന്നതും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: