ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനിക്കു ശമനമില്ല. ഇന്നലെ മാത്രം ഏഴുപേര്‍ക്കാണ് ഡെ ങ്കിപ്പനി സ്ഥിരീകരിച്ചത്. എട്ടുപേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 1,318 പേരാണ് പനി ബാധിച്ച ചികിത്സ തേടിയത്. ഇതില്‍ 98 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം, തുറവൂര്‍ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഴക്കാല പൂര്‍വ്വശുചീകരണം വൈകിയതാണ് പനി പടരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: