പാലക്കാട്: കഴിഞ്ഞ ദിവസം പട്ടാമ്പി മരുതൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കാരക്കാട് കൊട്ടാരത്തില്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന് മുസ്തഫ (ക5) യാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. കാരക്കാട് സ്വദേശികളായ മുബഷീറും മുസ്തഫയും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടം നടന്നത്.മുബഷീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗുരുതര പരിക്കേറ്റമുസ്തഫയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റി.മുസ്തഫക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: