കാഞ്ഞിരപ്പള്ളി: ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണ്ണംപ്ലാവ് ഉഗാണ്ട കൂമ്പുക്കല്‍ ബിജോയി (ബിജു40) ആണ് കാണാതായത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം.
ചിറ്റാര്‍ പുഴയിലേക്ക് ചെന്ന് ചേരുന്ന കൈതോടായ ബ്ലാമ്പത്തോട്ടിലേക്ക് കൈ കഴുകാനിറുങ്ങുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തോട്ടരുകില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന മനോജ് ബിജോയി രക്ഷിക്കാനായി തോട്ടിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍ ഒഴുകിപ്പോവുകയായിരുന്നു. മുണ്ട് ഇട്ട് കൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാര്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: