തലശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിച്ച കേസില്‍ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരിയുടെ റിമാന്‍ഡ് ജൂലൈ 12 വരെ നീട്ടി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
അതിനിടെ കേസിലെ ഒമ്പതാം പ്രതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്മാന് ഫാ. തോമസ് ജോസഫ് തേരകം കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്കി. കേസില്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. മുഖ്യപ്രതി റോബിന് വടക്കുംചേരി ഉള്‍പ്പെടെ 10 പേരാണ് പ്രതികള്‍. റോബിന് വടക്കുംചേരി ഒഴികെ ഒമ്പതു പേര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: