കടുങ്ങല്ലൂര്‍: അഖില ഭാരത നാരായണീയ പ്രചാരസഭയും കടുങ്ങല്ലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റും സംയുക്തമായി നടത്തപ്പെടുന്ന പത്ത് ദിവസത്തെ അഖില ഭാരത ദശാവതാരസത്രത്തിന് കിഴക്കേ കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്രാങ്കണത്തില്‍ ഇന്ന് വൈകിട്ട് തിരിതെളിയും.
സത്ര വേദിയില്‍ പ്രതിഷ്ഠിക്കുന്നതിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക ശ്രീകൃഷ്ണവിഗ്രഹ രഥഘോഷയാത്രയും കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തില്‍ നിന്നും പൂജിച്ച് ഗ്രന്ഥം, ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ നിന്നുള്ള ധ്വജം എന്നീ ഘോഷയാത്രകള്‍ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആലുവ മണപ്പുറം മഹാദേവ ക്ഷേത്രസന്നിധിയില്‍ സംഗമിക്കും.
വൈകിട്ട് അഞ്ചു മണിയോടെ തോട്ടക്കാട്ടുകര കവലയില്‍ നിന്ന് വിവിധ താളമേളങ്ങളോടെയും, താലപ്പൊലികളുടെയും അകമ്പടിയോടെ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ മഹാസത്ര വേദിയിലേക്ക് എത്തിച്ചേരും.
സത്ര വേദിയിലെ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശ് നമ്പൂതിരിപ്പാട് വിഗ്രഹപ്രതിഷ്ഠ നടത്തും. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടന പ്രഭാഷണം നടത്തും. സത്ര നിര്‍വ്വഹണ ചെയര്മാന് കെ.വി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും.
പ്രതിഷ്ഠാദിനം
വൈപ്പിന്‍: പെരുമാള്‍പ്പടി അഞ്ചലശ്ശേരി ധര്‍മ്മദൈവ ക്ഷേത്രത്തിലെ പരിഹാര കര്‍മ്മങ്ങളും പ്രതിഷ്ഠാദിനാഘോഷങ്ങളും 30, ജൂലൈ 1, 2 ദിവസങ്ങളില്‍ നടക്കും. ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, സുദര്‍ശന ഹോമം, ആവാഹനം, തിലഹവനം, സായൂജ്യപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം, ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: