കോണ്‍ഫെഡറേഷന്‍ കപ്പ്; ചിലി ഫൈനലിൽ

Thursday 29 June 2017 8:16 am IST

സോച്ചി: ചിലി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പോർച്ചുഗലിലെ തകർത്ത് കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലിലെത്തി. മത്സരത്തില്‍ പൂര്‍ണ്ണസമയവും അധിക സമയവും പിന്നിട്ടിട്ടും ഗോള്‍രഹിതമായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 3-0നാണ് ചിലിയുടെ വിജയം. ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോ നടത്തിയ അത്യുജ്ജല സേവിങിലൂടെയാണ് ചിലിക്ക് വിജയം നേടാനായത്. പോര്‍ച്ചുഗലിനായി കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയുടെ വല മറികടക്കാന്‍ സാധിച്ചില്ല. ചിലി ആദ്യ മൂന്ന് കിക്കുകള്‍ ഗോളാക്കി മാറ്റുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.