ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു. സൗത്ത് അമേരിക്കന്‍ തീരത്തെ ഫ്രഞ്ച് ടെറിട്ടറി ഗയാനയിലെ കൗരു സ്പേസ് പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
3,477കിലോ ഭാരമുള്ള ജി സാറ്റ് -17 നില് സി-ബാന്‍ഡും എസ്-ബാന്‍ഡും വിവിധ തരത്തിലുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. യൂറോപ്പിന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്പേസ് ഫ്ലൈറ്റ് VA238 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. ഐ.എസ്.ആര്.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജി സാറ്റ്-17.
രണ്ടെണ്ണവും ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്. ഹെല്ലാസ് സാറ്റ് 3-ഇന്‍മാര്‍സാറ്റ് എസ് EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: