ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ആക്രമണത്തില്‍ രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു. ഇരുവരെയും സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഭീംബര്‍ ഗലി മേഖലയിലും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: