കടല്‍ക്ഷോഭം; നിരവധി വീടുകള്‍ തകര്‍ന്നു

Thursday 29 June 2017 1:23 pm IST

പൊന്നാനി: കാലവര്‍ഷം കനത്തതോടെ പൊന്നാനി തീരദേശത്ത് കടലാക്രമണം അതിരൂക്ഷം. ടൗണിനടുത്തുള്ള നിരവധി വീടുകളും കടലെടുത്തു. ലൈറ്റ് ഹൗസും മൂന്നോളം വീടുകളും ഏത് നിമിഷവും നിലപൊത്തുമെന്ന അവസ്ഥയിലാണ്. ചരിത്ര പ്രധാന്യമുള്ള പൊന്നാനി ലൈറ്റ് ഹൗസാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. ലൈറ്റ് ഹൗസിന് സമീപത്തുള്ള റോഡും സംരക്ഷണ മതിലും പാടെ തകര്‍ന്നു. ഇതോടെ ശക്തിയേറിയ തിരമാലകളുടെ പ്രഹരം ഏറ്റുവാങ്ങുകയാണ് ലൈറ്റ് ഹൗസ്. രണ്ടു ദിവസമായി തുടങ്ങിയ കടല്‍ക്ഷോഭം അതിരൂക്ഷമായിയിരിക്കുന്നു. ലൈറ്റ് ഹൗസിനു സമീപം ഉടന്‍ തന്നെ കരിങ്കല്ലുകള്‍ പാകാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.