നെയ്യാറ്റിന്‍കര: ഹൈവേ കവാടവും സര്‍വീസ് റോഡും ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴക്കൂട്ടം കാരോട് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ പ്ലാന്‍ പ്രകാരം തിരുപുറത്ത് ഹൈവേ കവാടവും സര്‍വീസ് റോഡും നിര്‍മ്മിക്കുമെന്നായിരുന്നു. ഇത്തരത്തില്‍ ഈ പ്രദേശത്ത് ഹൈവേകവാടവും സര്‍വീസ് റോഡും വരികയാണെങ്കില്‍ തിരുപുറം, പൂവാര്‍, ചെങ്കല്‍, നെയ്യാറ്റിന്‍കര തുടങ്ങിയ പ്രദേശങ്ങളില്‍ വികസന സദ്ധ്യതകള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലെ വികസനങ്ങള്‍ അട്ടിമറിക്കപ്പെടുന്ന രീതിയില്‍ അധികൃതര്‍ തിരുപുറത്ത് നിന്നും കവാടവും സര്‍വീസ് റോഡും ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു കൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധയോഗം നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹൈവേകവാടവും സര്‍വീസ് റോഡും മാറ്റാനുള്ള നീക്കത്തിനെതിരെ കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് അഡ്വ. സുരേഷ് അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി. ഹരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സനൂജ, പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത ശശിധരന്, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് റ്റി.വി. ബിജു, എ. മോഹന്‍ദാസ്, കക്കാട് രാമചന്ദ്രന് നായര്‍, കെ.ആര്. ബിജു, അഡ്വ. ശ്രീകുമാര്‍, സൂര്യകാന്ത്, ഷനോജ്, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാനും ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: