ശാശ്വതീകാനന്ദ സ്വാമി സമാധിദിനാചരണം

Thursday 29 June 2017 4:26 pm IST

തിരുവനന്തപുരം: ശാശ്വതീകാനന്ദ സ്വാമി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശാശ്വതീകാനന്ദസ്വാമികളുടെ 15-ാമത് ജലസമാധിദിനം ജൂലൈ 1ന് ആചരിക്കുന്നു. രാവിലെ 6ന് ശിവഗിരിയില്‍ ഗുരുപൂജ, ശാരദാമഠത്തില്‍ പുഷ്പാര്‍ച്ചന, ശാശ്വതീകാനന്ദസ്വാമി സ്മൃതിഭൂമിയില്‍ പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, മണക്കാട് ട്രസ്റ്റ് ഓഫീസില്‍ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, സമദര്‍ശിനിഗ്രന്ഥശാല ഹാളില്‍ ശാശ്വതീകാനന്ദ കാവ്യാര്‍ച്ചന, മാതാഗുരുപ്രിയയുടെ മതാതീത പ്രഭാഷണം എന്നിവ നടക്കും. വൈകിട്ട് 4.30ന് ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദിയും ശാശ്വതീകാനന്ദസ്വാമി സ്മാരക അവാര്‍ഡ് സമ്മേളനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. ജസ്റ്റിസ് ലക്ഷ്മിക്കുട്ടി ഭദ്രദീപം തെളിക്കും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ് നമുക്ക് ജാതിയില്ല വിളംബര സന്ദേശവും സ്വാമി ശാന്തിമയി മാതാ ശാശ്വതീകാനന്ദസ്വാമി സ്മൃതിസന്ദേശവും സ്വാമി സംവിധാനന്ദ മതാതീത ആത്മീയത പ്രഭാഷണവും കൊഞ്ചിറവിള യുപി സ്‌കൂളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ട്രസ്റ്റ് ചെയര്‍മാന്‍ മണക്കാട് സി. രാജേന്ദ്രനും നിര്‍വഹിക്കും. ചടങ്ങില്‍ എം.എസ്. ഭുവനചന്ദ്രന്‍, റസീയബീഗം, ഗിരി ഒറ്റിയില്‍, സജുലാല്‍ ഡി, ഹുസൈന്‍ സേട്ട്, എം.എം. സോമന്‍, അരുണ്‍ എസ്.എസ്, കെ. ജയധരന്‍, പി.ജി. ശിവബാബു, അശോകന്‍ ശാന്തി, പുന്നാവൂര്‍ അശോകന്‍, ബാബുമോഹന്‍, ജനറല്‍ കണ്‍വീനര്‍ അരുവിപ്പുറം ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.