നെല്‍വിത്ത് തട്ടിപ്പ് സിബിഐ അന്വേഷിക്കണം

Thursday 29 June 2017 8:00 pm IST

പാലക്കാട്: നെല്‍വിത്ത് സംഭരണം വിതരണം തേങ്ങ സംഭരണം സംസ്‌കരണം എന്നിവയില്‍ വര്‍ഷങ്ങളോളം ചുമതലയുണ്ടായിരുന്ന അശോക് കുമാര്‍ തെക്കനും ഭാര്യയും ചില ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പ് പുറത്ത്‌കൊണ്ടുവരാന്ട സിബിഐ അന്വേഷണം വേണമെന്ന് ദേശിയ കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനം മാറിമാറി ഭരിച്ച ഇരുമുന്നണികളിലേയും ചില നേതാക്കളുടെ പിന്തുണയും സംരക്ഷണവുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ .ശ്രീധരന്‍ അധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ,സി.ജയന്‍,എ.ജയരാമന്‍,കെ.എസ്.ശ്രീരാമകൃഷ്ണന്‍ ,കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.