തീരദേശ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിച്ചു

Thursday 29 June 2017 8:08 pm IST

കുമ്പള: മഞ്ചേശ്വരം മംഗല്‍പ്പാടി പഞ്ചായത്തില്‍ ഷിറിയ മത്സ്യഗ്രാമത്തില്‍ നിര്‍മ്മിച്ച തീരദേശ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ച സമയത്ത് കുമ്പള സര്‍ക്കിള്‍ ഓഫീസില്‍ ചേര്‍ന്ന സ്വാഗത കമ്മറ്റി രൂപീകരണ യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഓരോ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്ഷണ പത്രത്തില്‍ തികഞ്ഞ അവഗണനയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ഇതിനെതിരെയാണ് ബിജെപി ചടങ്ങ് ബഹിഷ്‌കരിച്ചു കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുക്കേണ്ടതായ ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ എന്നിവരാണ് പരിപാടി ബഹിഷ്‌കരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.