കാറ്റിലും മഴയിലും വ്യാപക നാശം

Wednesday 13 July 2011 7:25 pm IST

മട്ടന്നൂറ്‍: മട്ടന്നൂറ്‍ മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. തേക്കുമരം കടപുഴകി വീണ്‌ കൊടോളിപ്രത്തെ സംഋദ്ധിയില്‍ പി.സജീവണ്റ്റെ വീടിണ്റ്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ കരേറ്റ വായനശാലക്ക്‌ സമീപം മരം കടപുഴകി വീണ്‌ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന്‌ മരം മുറിച്ചുമാറ്റി. കട്ടന്‍കവറില്‍ ഇലക്ട്രിക്‌ പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്‌. മരം വീണ്‌ കൊളോളത്ത്‌ റോഡരികില്‍ നിര്‍ത്തിയിട്ട കെഎല്‍ ൧൩ എസ്‌-൧൨൪൬ നമ്പര്‍ മിനിലോറി ഭാഗികമായി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.