ആലപ്പുഴ: വിവരാവകാശ പ്രകാരം കൃത്യമായ മറുപടി നല്‍കാതിരുന്ന ആര്യാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഉത്തരവായി.
ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷ് നല്കിയ പരാതിയിലാണ് നടപടി. 2013 -15 കാലയളവിലെ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ പഞ്ചായത്തിലെഅഴിമതികളെക്കുറിച്ചും നടപടികളെക്കുറിച്ചും അറിയുന്നതിന് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്.
പിന്നീട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവു പ്രകാരം നല്കിയ മറുപടിയില്‍ 1.33 ലക്ഷത്തിന്റെ നഷ്ടം പഞ്ചായത്തിന് ഉണ്ടായതായും 21.03 ലക്ഷത്തിന്റെ വിനിയോഗത്തെക്കുറിച്ച് കണക്കുകളില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവച്ച് ഉദ്യോഗസ്ഥരെയും മുന്‍ ഭരണ സമിതിയെയും സംരക്ഷിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് സന്തോഷ് പരാതി നലകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: