അരൂര്‍ മുക്കം - ഇടകൊച്ചി റോഡ് തകര്‍ന്നു

Thursday 29 June 2017 8:23 pm IST

അരൂര്‍: ആലപ്പുഴ - എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുകൂടി പോകുന്ന അരൂര്‍ മുക്കം-ഇടകൊച്ചി സ്റ്റേറ്റ് ഹൈവെ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. ഭരണാധികാരികളുടെ അനാസ്ഥമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. നൂറ് കണക്കിന് വാഹനങ്ങള്‍ നിത്യേനേ സര്‍വീസ് നടത്തുന്ന ഈ റോഡിനടുത്താണ് അരൂര്‍ കെഎസ്ഇബി ഓഫിസും. അരൂര്‍ ഇന്‍ഡ്ര ട്രിയല്‍ എസ്റ്റേറ്റും സ്ഥിതി ചെയ്യുന്നത്. ആറു മാസം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി റോഡ് അറ്റകുറ്റിപണി നടത്തിയത് പ്രഹസനമായി. ഇപ്പോള്‍ റോഡ് തകര്‍ന്ന് കാല്‍നടയാത്രകാര്‍ക്കു പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് .അടിക്കടി റോഡ് മെയിന്റനന്‍സ് നടത്തി ജനങ്ങളെ കബളിപ്പിക്കാതെ ശരിയായ രീതിയില്‍ റോഡ് നന്നാക്കി ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്ന് ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപെട്ടു. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗമാക്കി യില്ലേങ്കില്‍ വന്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി അരൂര്‍ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ അറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.