ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Thursday 29 June 2017 8:42 pm IST

    തൊടുപുഴ: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഈമാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. ഇന്നലെ തൊടുപുഴ മേഖലയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തൊടുപുഴ നഗരസഭ, മുട്ടം, കുമാരമംഗലം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. 53 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 81 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും മഴക്കാലം ആരംഭിച്ചതോടെ പനി പടര്‍ന്ന് പിടിക്കുകയാണ്. 678 പേര്‍ പനിബാധിച്ച് ചികിത്സ തേടിയപ്പോള്‍ 24 പേര്‍ കിടത്തി ചികിത്സയിലുണ്ട്. മഴ കനത്തതിനാല്‍ ഏതാനം ദിവസമായി ഡെങ്കിപ്പനിയുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. എന്നാല്‍ മഴ വീണ്ടും മാറി നില്‍ക്കുന്നത് ഡെങ്കിപ്പനി ഉള്‍പ്പെടെ ഉള്ളവ പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.