അപ്രോച്ച് റോഡ് നന്നാക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

Thursday 29 June 2017 8:42 pm IST

  പീരുമേട്: വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിന്റെ തകര്‍ന്ന അപ്രോച്ച് റോഡ് നന്നാക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പാലത്തിന്റെ അപ്രോച്ച് റോഡില്‍ തുടര്‍ച്ചയായി ഗര്‍ത്തം രൂപപ്പെട്ടതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അധികൃതര്‍ സ്ഥലത്തെത്തി കുഴി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിന് അടിഭാഗത്ത് മണ്ണ് ഒലിച്ച് പോകുന്നതാണ് കുഴി രൂപപ്പെടാന്‍ കാരണം. നിര്‍മ്മാണത്തിലെ അപാകതകള്‍ പൂര്‍ണ്ണമായും നീക്കി പാലത്തിന്റെ വശം കെട്ടിയശേഷം മാത്രം പണി നടത്തിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.