ആലപ്പുഴ: മാലിന്യ നിര്‍മാര്‍ജ്ജനം കാര്യക്ഷമ മാക്കുക, അമൃത് നഗരം പദ്ധതി നടപ്പിലാക്കുക, തെരുവ് കൈയേറ്റക്കാരെ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിയിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാനെ ഉപരോധിച്ചു.
ജൂലൈ നാലിന് കൂടുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമെന്ന് ചെയര്മാന് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡന്റുമാരായ വി. ശ്രീജിത്ത്, ജി. വിനോദ് കുമാര്‍, കൗണ്‍സിലര്‍മാരായ ആര്. ഹരി, റാണി രാമകൃഷ്ണന്, പാര്വതിസംഗീത്, സലില കുമാരി, മണ്ഡലം സെക്രട്ടറി ആര്. കണ്ണന്, ബിജു തുണ്ടില്‍, മോഹനന്, ടി. വിനോദ് കുമാര്‍, പ്രദീപ്, യൂ.കെ. സോമന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: