പള്ളിപ്പുറം: ആത്മീയ കേന്ദ്രങ്ങളാണ് ഓരോ പ്രദേശത്തെയും പ്രകാശിപ്പിക്കുന്നതെന്നു ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.
വെള്ളിമുറ്റം ധര്‍മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണ അഷ്ടബന്ധ നവീകരണകലശ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ബ്രഹ്മകുമാരി രാജയോഗിനി ദിഷ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പത്മനാഭന്, കേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് ആര്. മോഹനന്‍പിള്ള, ക്ഷേത്രാനുഷ്ഠാന കലാവേദി സംസ്ഥാന പ്രസിഡന്റ് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, വി.എസ്. രാജന്, ഡോ. മധു എന്‍. പോറ്റി, കെ.ജി. സദാശിവന്നായര്, ജ്യോതിഷ ശ്രീ വട്ടത്തറ രവീന്ദ്രപ്പണിക്കര്‍, എസ്. ഉണ്ണിക്കൃഷ്ണന്, പി. ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിനിമ പിന്നണി ഗായിക ഗൗരിലക്ഷ്മിയെ ആദരിച്ചു.
ജൂലൈ രണ്ടിനു രാത്രി ഏഴിനു പുരസ്കാര സമര്‍പ്പണ സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ 9.30നും 11നും മധ്യേ തന്ത്രി പുലിയന്നൂര്‍ മന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണു പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.
ശ്രീകോവില്‍ സമര്‍പ്പണം ചടയമംഗലം ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി നിര്‍വഹിക്കും. ജൂലൈ എട്ടിനു രാവിലെ സഹസ്രകലശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: